ബൈ​ബി​ൾ ക​ത്തി​ച്ച​തി​ൽ മണ്ണാർക്കാട്ട് പ്ര​തി​ഷേ​ധം
Friday, February 3, 2023 12:29 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ബൈ​ബി​ൾ ക​ത്തി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ മൗ​ന​ജാ​ഥ ന​ട​ത്തി.
പ്ര​സാ​ദ മാ​ത ച​ർ​ച്ചി​ന് മു​ന്നി​ൽ നി​ന്നും തു​ട​ങ്ങി​യ പ്ര​ക​ട​നം ആ​ശു​പ​ത്രി​പ്പ​ടി​യി​ൽ അ​വ​സാ​നി​ച്ചു. ഫാ. ​അ​ഭി​ഷേ​ക് ഒ​റ​വ​നാം​ത​ട​ത്തി​ൽ എം​സി​ബി​എ​സ്, ഫാ. ​ഫ്രെ​ഡി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫാ. ​കു​ര്യ​ൻ, പി.​ജെ. സ​ജി​മോ​ൻ ക​ണ്ട​മം​ഗ​ലം, ജീ​വ​ൻ ജോ​ർ​ജ് പെ​രി​ന്പ​ടാ​രി, മോ​ൻ​സി തോ​മ​സ് കാ​ഞ്ഞി​ര​പ്പു​ഴ, സെ​ൻ​സ​ണ്‍ തോ​മ​സ്,
മൈ​ക്കി​ൾ ക​ണ്ട​മം​ഗ​ലം, ബേ​ബി പു​ന്ന​ക്കു​ഴി, ജി​മ്മി ത​ച്ച​ന്പാ​റ, ജ​സ്റ്റി​ൻ അ​ല​ന​ല്ലൂ​ർ, ഈ​പ്പ​ച്ച​ൻ പാ​ല​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.