ക്ലീ​ൻ കേ​ര​ള ശേ​ഖ​രി​ച്ച​ത് 21,757 കി​ലോ ത​രം​തി​രി​ച്ച പ്ലാ​സ്റ്റി​ക്
Friday, February 3, 2023 12:29 AM IST
പാലക്കാട്: സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ക്ലീ​ൻ കേ​ര​ള ക​ന്പ​നി ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ജ​നു​വ​രി​യി​ൽ 21,757 കി​ലോ ത​രം​തി​രി​ച്ച പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ച്ചു. ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്നും വാ​തി​ൽ​പ്പ​ടി​യാ​യി ശേ​ഖ​രി​ച്ച് ത​രം​തി​രി​ച്ച് ന​ൽ​കി​യ മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് അ​ടി​സ്ഥാ​ന​മാ​ക്കി ക്ലീ​ൻ കേ​ര​ള തു​ക ന​ൽ​കി. ക്ലീ​ൻ കേ​ര​ള 1,08,060 കി​ലോ നി​ഷ്ക്രി​യ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​താ​യും ക്ലീ​ൻ കേ​ര​ള ക​ന്പ​നി ജി​ല്ലാ മാ​നേ​ജ​ർ ആ​ദ​ർ​ശ് ആ​ർ. നാ​യ​ർ പ​റ​ഞ്ഞു. 3425 കി​ലോ പ്ലാ​സ്റ്റി​ക് പൊ​ടി​ച്ച​ത് റോ​ഡ് നി​ർമാ​ണ​ത്തി​ന് കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ​ക്ക് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹ​രി​ത ക​ർ​മ്മ​സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് മി​നി എം.​സി.​എ​ഫ്, എം.​സി.​എ​ഫ് മു​ഖേ​ന ത​രം​തി​രി​ച്ച് പു​ന​രു​പ​യോ​ഗ​ത്തി​നാ​യി സാ​ധ്യ​മാ​ക്കു​ന്നു​ണ്ട്.
ത​രം​തി​രി​ച്ച പ്ലാ​സ്റ്റി​ക്കി​ൽ പു​ന​രു​പ​യോ​ഗ​വും പു​ന:​ചം​ക്ര​മ​ണ​വും സാ​ധ്യ​മാ​വാ​ത്ത​ത് നി​ഷ്ക്രി​യ പാ​ഴ് വ​സ്തു​ക്ക​ളാ​യി ക്ലീ​ൻ കേ​ര​ള​യ്ക്ക് കൈ​മാ​റു​ന്നു​ണ്ട്. ത​രം​തി​രി​ച്ച പ്ലാ​സ്റ്റി​ക്കി​ന് ഇ​ന​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി കി​ലോ​യ്ക്ക് 7 മു​ത​ൽ 21 രൂ​പ വ​രെ വി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക്ലീ​ൻ കേ​ര​ള ന​ൽ​കു​ന്നു​ണ്ട്.