റാങ്ക് ജേതാവിനെ അനുമോദിച്ചു
1264134
Thursday, February 2, 2023 12:30 AM IST
പാലക്കാട് : കാലിക്കറ്റ് സർവകലാശാലയിൽ നിന്നു ബിഎസ്സി ഇലക്ട്രോണിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുഴൽമന്ദം കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ പി.ആർ സുരഭിയെ അനുമോദിച്ചു.
പരിപാടിയിൽ പി.പി സുമോദ് എംഎൽഎ റാങ്ക് ജേതാ വിന് ട്രോഫിയും ക്യാഷ് അവാർഡും നല്കി.
കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് അധ്യക്ഷനായി. പി.ടി.എ പ്രതിനിധി രവീന്ദ്രൻ പൊന്നാട അണിയിച്ചു.
കോട്ടായി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് മ്മിറ്റി ചെയർപേഴ്സണ് രാധാമോഹൻ, വാർഡ് അംഗം ഗീത, മുൻ പ്രിൻസിപ്പാൾ മുഹമ്മദ് ഇബ്രാഹിം, അധ്യാപകരായ പി.സി സനിത, ജെ. ദുർഗ, ഇ. ഷാഫില എന്നിവർ പങ്കെടുത്തു.