മാധ്യമപ്രവർത്തകനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം
1263845
Wednesday, February 1, 2023 12:31 AM IST
കോയന്പത്തൂർ: മാധ്യമപ്രവർത്തകനെ മർദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനായ അറഫാത്ത് അലിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോയന്പത്തൂർ ജേർണലിസ്റ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ലക്ഷ്മണൻ എന്ന മാധ്യമപ്രവർത്തകനെയാണ് ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ അറാഫത്ത് അലി മർദ്ദിച്ചത്.
സംഭവത്തിൽ ലക്ഷ്മണൻ കോയന്പത്തൂർ പോലീസ് കമ്മീഷണർ ബാലകൃഷ്ണനു പരാതി നല്കി. വാഹനത്തിന്റെ താക്കോൽ തട്ടിയെടുക്കുകയും പൊതുസ്ഥലത്ത് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത പോലീസുകാരൻ അറാഫത്ത് അലിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.