ഉൗ​ട്ട​റ​പ്പാ​ല​ത്തി​ൽ വാഹന ഗതാഗതം : ന​വീ​ക​ര​ണ​ ജോ​ലി​ക​ൾ​ക്ക് തു​ട​ക്ക​ം
Tuesday, January 31, 2023 12:52 AM IST
കൊ​ല്ല​ങ്കോ​ട് : ഉൗ​ട്ട​റ ഗാ​യ​ത്രി​പ്പു​ഴ​പ്പാ​ലം ത​ക​ർ​ന്ന ഭാ​ഗം ഉ​ൾ​പ്പെ​ടെ ബ​ല​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ചു ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. പാ​ല​ത്തി​ന്‍റെ ദു​ർ​ബ​ല​മാ​യ തൂ​ണു​ക​ൾ ബ​ല​പ്പെ​ടുത്തു​ന്ന​തോ​ടൊ​പ്പം പാ​ല​ത്തി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും ന​വീ​ക​ര​ണം ന​ട​ത്താ​നാ​ണു​ദ്ദേ​ശി​ക്കു​ന്ന​ത്.
പാ​ല​ത്തി​ലൂ​ടെ ഇ​രു​ച​ക്ര വാ​ഹ​നം ഉ​ൾ​പ്പെ​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ കൊ​ല്ല​ങ്കോ​ട് ടൗ​ണി​ൽ ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​യാ​ബാ​ധ​യാ​യി നീ​ളു​ക​യാ​ണ്.
രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ​പ്പോ​ലും വാ​ഹ​ന​ക്കുരു​ക്ക് ഉ​ണ്ടാ​വു​ന്നു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ദു​ർ​ഘ​ട​മാ​യി​രിക്കു​ക​യാ​ണ്.
ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് തെ​ക്കു​ഭാ​ഗം ര​ണ്ടും മൂ​ന്നും പി​ല്ല​റു​ക​ൾ​ക്കി​ട​യിൽ പാ​ല​ത്തി​ൽ വ​ലി​യ ഗ​ർ​ത്ത​മു​ണ്ടാ​യ​ത്.
തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് അധികൃതർ എ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ബ​ല​ക്ഷ​യം ക​ണ്ടെ​ത്തി നി​ർ​ദേശം വച്ച​തി​നെ തു​ട​ർ​ന്ന് കെ.​ബാ​ബു എംഎ​ൽഎയു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന സ​ർ​വ്വ​ക​ക്ഷി യോ​ഗ​ത്തി​ൽ ഗ​താ​ഗ​തം നി​ർ​ത്തി​വ​യ്ക്കാൻ ​തീ​രു​മാ​നി​ച്ചി​രു​ന്നു.
തു​ട​ർ​ന്നു കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി​പി​ൻ​ദാ​സ് പാ​ല​ത്തി​ൽ ബാ​രി​ക്കേ​ട് വ​ച്ച് ഗ​താ​ഗ​തം ത​ട​ഞ്ഞു. യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾക്ക് സ​ഞ്ച​രി​ക്കാ​ൻ ബ​ദ​ൽ മാ​ർ​ഗം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു .
ഉൗ​ട്ട​റ ആ​ല​ന്പ​ള്ളം പാ​ത​യി​ലൂ​ടെ എ​ല്ലാ​ത്ത​രം ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ​ക്കും സ​ഞ്ചാ​ര​നിരോ​ധ​ന​വു​മേ​ർ​പ്പെ​ടു​ത്താ​യി​രി​ക്കു​ക​യാ​ണ്.
യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​യ​തോ​ടെ നാ​ട്ടു​കാ​രും വി​വി​ധ രാ​ഷീ​യ സം​ഘ​ട​ന​ക​ളും വ്യാ​പാ​രി​ക​ളും അ​ടി​യ​ന്ത​ര​മാ​യി പാ​ല​ത്തി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​ൻ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
പ്ര​ശ്ന​ങ്ങ​ളു​ടെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ലം എംഎ​ൽ എ ​കെ.​ ബാ​ബു പാ​ല​ത്തി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​ൻ ന​വീ​ക​ര​ണ​ത്തി​ന് ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് പാ​ലം ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ചെ​റു​വാ​ഹ​ന​സ​ഞ്ചാ​രം പു​ന​സ്ഥാ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെന്ന് അധികൃതർ പറഞ്ഞു.