കിഫ്ബി വികസന പ്രഖ്യാപനങ്ങൾ വാക്കുകളിൽ ഒതുങ്ങുന്നു; വി.ടി. ബൽറാം
1262043
Wednesday, January 25, 2023 12:41 AM IST
കൊല്ലങ്കോട് : സംസ്ഥാന സർക്കാർ പദ്ധതിയായ കിഫ്ബിയിൽ പ്രഖ്യാപനങ്ങൾ മാത്രമല്ലാതെ പ്രവൃത്തികളൊന്നും നടക്കുന്നില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ആരോപിച്ചു.
ഗർത്തം വീണ ഉൗട്ടറ പാലത്തിലൂടെ ചെറുവാഹനങ്ങൾ കടത്തി വിടുക, നിലവിലെ പാലം ബലപ്പെടുത്തി നിലനിർത്തി പുതിയപാലം പണി തുടങ്ങുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് നെന്മാറ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് നെന്മാറ നിയോജക മണ്ഡലം പ്രസിഡന്റ് യു.ശാന്തകുമാർ അധ്യക്ഷനായി. മുൻ എംഎൽഎ കെ.എ. ചന്ദ്രൻ, സിഎംപി സംസ്ഥാന അസി.സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ, കേരള കോണ്ഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം എൻ.വി. സാബു, സിഎംപി ജില്ലാ സെക്രട്ടറി വി.കലാധരൻ, നാഷ്ണൽ ജനതാദൾ ജില്ലാ ഖജാൻജി എം.എ. സുൽത്താൻ, ആർഎസ്പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.ജിതേഷ്കുമാർ, കെപിസിസി അംഗം സജേഷ് ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.മാധവൻ, കെ.ജി. എൽദോ, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ.എസ്. സക്കീർ ഹുസൈൻ, കെ.വി. ഗോപാലകൃഷ്ണൻ, റസൂൽ ഹഖ്, കെ.ഗുരുവായൂരപ്പൻ തുടങ്ങിയവർ സംസാരിച്ചു.