പൂട്ടിയിട്ട പാചകവാതക ഓഫീസ് പോലീസ് തുറപ്പിച്ചു
1247196
Friday, December 9, 2022 12:58 AM IST
വടക്കഞ്ചേരി: കണിയമംഗലത്ത് പാർട്ണർമാർ തമ്മിലുള്ള വഴക്കിനെ തുടർന്ന് പൂട്ടിയിട്ട പാചക വാതക ഗ്യാസിന്റെ ഓഫീസ് പഞ്ചായത്ത് മെന്പറുടെ നേതൃത്വത്തിൽ പോലീസ് തുറപ്പിച്ചു. നാളെ മുതൽ സിലിണ്ടർ വിതരണം ആരംഭിക്കാനും ധാരണയായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓഫീസ് അടച്ചിട്ടതിനാൽ സിലിണ്ടർ വിതരണം തടസപ്പെട്ടിരുന്നു.
ഇതു വീട്ടുകാർക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കി. ഇതിനെ തുടർന്നാണ് ഉപഭോക്താക്കൾ പഞ്ചായത്ത് മെന്പർ ഡിനോയ് കോന്പാറയെ വിവരമറിയിച്ചത്. പിന്നീട് പോലീസ് എത്തി ലൈസൻസിയെ വിളിച്ചുവരുത്തി സിലിണ്ടർ വിതരണം തടസപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു നിർദേശിക്കുകയായിരുന്നു.