ഷോളയൂരിൽ ഒരു കുടുംബത്തിൽ മൂന്ന് പേർക്ക് ഡോക്ടറേറ്റ്
1247194
Friday, December 9, 2022 12:58 AM IST
അഗളി: അട്ടപ്പാടി ഷോളയൂരിൽ ഒരു കുടുംബത്തിലെ മൂന്നാൾക്ക് ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഷോളയൂർ ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ജെയിംസ് പോളക്കാടൻ മാസ്റ്ററുടെ മകൻ മിഥുൻ ലിയോ ജെയിംസ് (ഇംഗ്ലീഷ് സാഹിത്യം), മരുമകൾ ജെനിമോൾ മിഥുൻ (ബോട്ടണി) ഭാര്യാ സഹോദരൻ ഫാ. ടി.ജെ. ജോസഫ് (വിദ്യാഭ്യാസ മാനേജ്മെന്റ്) എന്നിവർക്കാണ് ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്. ഡൽഹി സെന്റ് സേവിയേഴ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ് ഫാ. ടി.ജെ. ജോസഫ്.