ഓമ്നി വഴിയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു
Wednesday, December 7, 2022 12:54 AM IST
ആ​ല​ത്തൂ​ർ: റോ​ഡ​രി​കി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട ഒ​മ്നി വാ​ൻ ഇ​ടി​ച്ചു ക​യ​റി ഒ​രാ​ൾ മ​രി​ച്ചു. കൂ​ടെ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ൾ നി​സാ​ര പ​രി​ക്കുകളോ​ടെ ര​ക്ഷ​പെ​ട്ടു. എ​രി​മ​യൂ​ർ കൂ​ട്ടാ​ല ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. എ​രി​മ​യൂ​ർ കൂ​ട്ടാ​ല പാ​റ​പ്പു​റ​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​ൻ (61) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നാ​യ കൂ​ട്ടാ​ല സ്വ​ദേ​ശി കൃ​ഷ്ണ​നാ(58)​ണ് പ​രി​ക്കേ​റ്റ​ത്.

റോ​ഡ​രി​കി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​വ​രെ നി​യ​ന്ത്ര​ണം വി​ട്ട ഒ​മ്നി വാ​ൻ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ചെ​ല്ല. മ​ക്ക​ൾ: ര​മേ​ഷ്, ബി​ന്ദു. മ​രു​മ​ക​ൾ: അ​നി​ത.