രാമനാഥപുരം രൂപതയിൽ ഹോറേബ് ഫെസ്റ്റ് 2022
1245560
Sunday, December 4, 2022 12:54 AM IST
രാമനാഥപുരം: രാമനാഥപുരം രൂപതയിൽ വൊക്കേഷൻ കമ്മീഷന്റെയും വിശ്വാസ പരിശീലന വിഭാഗത്തിന്റെയും നേതൃത്വത്തിൽ എട്ടാം ക്ലാസിൽ വിശ്വാസ പരിശീലനം നടത്തുന്ന കുഞ്ഞുങ്ങൾക്കായി ഹോറേബ് ഫെസ്റ്റ് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടത്തി.
ബിഷപ് മാർ പോൾ ആലപ്പാട്ട്, വിശ്വാസ പരിശീലനത്തിന്റെ ഡയറക്ടർ ഫാ. ടോമി പുന്നാനത്ത്, ഡീക്കന്മാർ, രൂപത വൊക്കേഷൻ കമ്മീഷൻ അംഗം സിസ്റ്റർ തെരേസ് ജോണ്, ടോം ജോസ് കളരിക്കൽ, കുട്ടികളുടെ പ്രതിനിധികൾ എന്നിവർ ചേർന്ന് തിരിതെളിച്ചു.
പരിപാടിയിൽ ബിഷപ് മാർ പോൾ ആലപ്പാട്ട് കുട്ടികൾക്ക് ക്ലാസെടുത്തു. രൂപത മൈനർ സെമിനാരി റെക്ടർ ഫാ. സജീവ് ഇമ്മട്ടി, സ്പിരിച്വൽ ഡയറക്ടർ ഫാ. ജസ്റ്റിൻ തടത്തിൽ, രാമനാഥപുരം രൂപതയുടെ ഡീക്കന്മാർ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. ഫാ. സജീവ് ഇമ്മട്ടി ദിവ്യബലി അർപ്പിച്ചു.
ഹോളി കത്തീഡ്രൽ ഇടവകയിലെ പ്രധാന അധ്യാപിക സിസ്റ്റർ ഷെഫി ടോം, അധ്യാപകർ, ഇടവകയിലെ മാതൃവേദി അംഗങ്ങൾ, മറ്റ് ഇടവകകളിൽ നിന്നുള്ള വിശ്വാസപരിശീലകർ എന്നിവർ പങ്കെടുത്തു. നൂറോളം കുട്ടികൾ പങ്കെടുത്തു.