തരിശുനിലം കൃഷിയിടമാക്കൽ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു
1245320
Saturday, December 3, 2022 1:01 AM IST
നെന്മാറ: അയിലൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ തരിശു നിലം കൃഷിയിടമാക്കുന്ന പദ്ധതിയുടെ ഭാഗമായി അയിലൂർ പഞ്ചായത്തിലെ ഒറവഞ്ചിറ പാടശേഖരസമിതിയിലെ മുഹമ്മദ് ഇബ്രാഹിമിന്റെ 4 ഏക്കർ സ്ഥലത്ത് നെൽകൃഷി ഇറക്കി. നേരത്തെ റബർ കൃഷി ചെയ്തിരുന്ന സ്ഥലത്ത് റബർ വെട്ടി മാറ്റി തരിശായി കിടന്നിരുന്ന സ്ഥലമാണ് വരന്പുകൾ ഒരുക്കി നെൽപ്പാടമാക്കിയതിനുശേഷം നെൽകൃഷി ആരംഭിച്ചത്.
ഭക്ഷ്യധാന്യങ്ങൾ ഉല്പാദിപ്പിച്ച സ്വയം പര്യാപ്തതയിലേക്ക് എത്തുന്നതിന്റെ ഭാഗമായുള്ള തരിശു നിലം കൃഷിയിടമാക്കൽ പദ്ധതിയുടെ ഉദ്ഘാടനം കെ.ബാബു എംഎൽഎ ഞാറു നട്ട് ഉദ്ഘാടനം ചെയ്തു. എംഎൽഎ യോടൊപ്പം കൃഷി ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും കർഷകരും പാടത്തിറങ്ങി നടീൽ ആഘോഷമാക്കി. അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഗ്നേഷ് അധ്യക്ഷനായി.
നെന്മാറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി. കെ.ഭാഗ്യലത സ്വാഗതം പറഞ്ഞു. എസ്. വിനോദ്, റജീന ചാന്ത് മുഹമ്മദ്, കെ. കണ്ണനുണ്ണി, മവിത വിശ്വനാഥൻ, പുഷ്പാകരൻ, സി. സന്തോഷ്, വി. രമ, കെ. സുനിത, എൽ.വിജയ, എൻ.പ്രഭാകരൻ, മുഹമ്മദ് ഇബ്രാഹിം, സെയ്ദ് മുഹമ്മദ്, അബ്ദുൾ റഹ്മാൻ, കർഷകർ, വിവിധ പാടശേഖരസമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.