ലഹരിക്കെതിരേ രണ്ടുകോടി ഗോൾ; വട്ടമണ്ണപ്പുറം സ്കൂളിലും തുടക്കം
1245299
Saturday, December 3, 2022 12:58 AM IST
മണ്ണാർക്കാട് : ലഹരിക്കെതിരേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ ചലഞ്ച് പദ്ധതി വട്ടമണ്ണപ്പുറം എഎംഎൽപി സ്കൂളിലെ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളേയും യുവജനങ്ങളേയും കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന വൻ വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യവുമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്വഭാവരൂപീകരണം നടക്കുന്ന കുഞ്ഞുപ്രായത്തിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുന്നതിനും മുതിർന്നവരെ സ്നേഹപൂർവ്വം ബോധവൽക്കരിക്കുന്നതിനും ഉതകുന്ന രീതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഒളിന്പ്യൻ ആകാശ് എസ്. മാധവ് ഉദ്ഘടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലി മഠത്തൊടി അധ്യക്ഷത വഹിച്ചു.
"ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി’ എന്ന വിഷയത്തിൽ അലനല്ലൂർ സാമൂഹിക കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പി. കെ. ഷംസുദ്ദീൻ ക്ലാസെടുത്തു.
അലനല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ കെ. ടി. ഹംസപ്പ, മഠത്തൊടി റഹ്മത്ത്, എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് ഷമീം കരുവള്ളി, പിടിഎ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി, പ്രധാനാധ്യാപകൻ സി. ടി. മുരളീധരൻ എന്നിവർ സംബന്ധിച്ചു.