ഭാരതപുഴയിലെ മീ​റ്റ്ന ത​ട​യ​ണ​യി​ൽ ഉ​രു​ക്കു​നി​ർ​മി​ത ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കും
Friday, October 7, 2022 1:03 AM IST
ഒറ്റപ്പാലം : ഭാ​ര​ത​പ്പു​ഴ​യി​ലെ മീ​റ്റ്ന ത​ട​യ​ണ​യി​ൽ സ്ഥി​ര​മാ​യു​ണ്ടാ​കു​ന്ന ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ഷ​ട്ട​റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കും.

മ​ര​ത്തി​നു​പ​ക​ര​മാ​യി ഉ​രു​ക്കു​നി​ർ​മി​ത ഷ​ട്ട​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഒ​രു​മാ​സ​ത്തി​ന​കം ഇ​വ മാ​റ്റി​സ്ഥാ​പി​ക്കാ​നാ​ണ് ജ​ല അ​ഥോ​റി​റ്റി​യു​ടെ ശ്ര​മം. ത​ട​യ​ണ​യി​ൽ മ​ര​ത്ത​ടി​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള 26 ഷ​ട്ട​റു​ക​ൾ 19.50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഉ​രു​ക്കു​നി​ർ​മി​ത​മാ​ക്കു​ന്ന​ത്. 2015ലാ​ണ് നി​ല​വി​ലെ മ​ര​ഷ​ട്ട​റു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. ഇ​വ വേ​ന​ൽ​ക്കാ​ല​ത്ത് അ​ട​ച്ച് വെ​ള്ളം സം​ഭ​രി​ക്കു​ന്പോ​ൾ സ്ഥി​ര​മാ​യി ചോ​രു​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു.

ഇ​തി​നു​പു​റ​മെ കൂ​റ്റ​ൻ മ​ര​ത്ത​ടി​ക​ളും മ​റ്റും ഒ​ഴു​കി​യെ​ത്തി ത​ട​യ​ണ​യു​ടെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കു​ന്ന ഭാ​ഗ​ത്ത് അ​ടി​ഞ്ഞു​കി​ട​ന്ന​തും ഷ​ട്ട​റു​ക​ളു​ടെ നാ​ശ​ത്തി​നു വ​ഴി​യൊ​രു​ക്കി​യി​രു​ന്നു. നി​ല​വി​ൽ ഷ​ട്ട​റു​ക​ളെ​ല്ലാം തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ണി പൂ​ർ​ത്തി​യാ​വു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് അ​ട​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പ​ഴ​യ മ​ര​ഷ​ട്ട​റു​ക​ൾ സൂ​ക്ഷി​ച്ചു​വ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ന്പ​ല​പ്പാ​റ, ഒ​റ്റ​പ്പാ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​യി പ​തി​നാ​യി​ര​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ത​ട​യ​ണ​യി​ൽ നി​ന്ന് വെ​ള്ള​മെ​ടു​ത്ത് ശു​ദ്ധീ​ക​രി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.