എ​ൻ​എ​സ്എ​സ് നെന്മാ​റ ക്ല​സ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ടീ​ൽ ഉ​ത്സ​വം
Thursday, October 6, 2022 12:29 AM IST
വ​ട​ക്ക​ഞ്ചേ​രി : എ​ൻ​എ​സ്എ​സ് നെന്മാ​റ ക്ല​സ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ടീ​ൽ ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

ക്ല​സ്റ്റ​റി​നു കീ​ഴി​ൽ വ​രു​ന്ന പ​ത്ത് സ്കൂ​ളു​ക​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർന്മാ​രാ​ണ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റോ​ളി​ൽ തി​ള​ങ്ങി​യ​ത്.

നെന്മാ​റ ക്ല​സ്റ്റ​ർ പി​എ​സി സോ​ളി ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ണി​റ്റു​ക​ളി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർന്മരും വോ​ള​ണ്ടി​യ​ർ ഗ്രൂ​പ്പു​ക​ളും ചേ​ർ​ന്നാ​ണ് ന​ടീ​ൽ ന​ട​ത്തി​യ​ത്. ഹ​രി​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളി​ൽ കൃ​ഷി​യോ​ടു​ള്ള അ​ഭി​രു​ചി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ക്ല​സ്റ്റ​ർ പി​എ​സി സോ​ളി ടീ​ച്ച​ർ പ​റ​ഞ്ഞു.

ജി​ല്ലാ ക​ണ്‍​വീ​ന​ർ പ്ര​വീ​ണ്‍ ശ​ശി​ധ​ര​ൻ ന​ടീ​ൽ ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ളി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​യാ​യി.

സ്കൂ​ൾ പ്രോ​ഗ്രാം ഓ​ഫീ​സ​ർന്മാ​രാ​യ മു​ര​ളീ​ധ​ര​ൻ, ധ​ന്യ, ശ്രീ​ജ, ശ്രീ​ക്കു​ട്ടി, ഡി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.