നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ
Friday, September 30, 2022 12:34 AM IST
ഷൊ​ർ​ണൂ​ർ : നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ലു​ള്ള പു​തു​ക്കി​യ തീ​വ​ണ്ടി സ​മ​യ​ക്ര​മം. നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ 5.30, നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ 7 മ​ണി, നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ (തൃ​ശൂ​ർ)10.10​ന്, നി​ല​ന്പൂ​ർ-​കോ​ട്ട​യം എ​ക്സ്പ്ര​സ് 3.10, നി​ല​ന്പൂ​ർ-​പാ​ല​ക്കാ​ട് 4.10ന്, ​നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ (തൃ​ശൂ​ർ) 8 മ​ണി, നി​ല​ന്പൂ​ർ- കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി 10.30ന് ​സ​ർ​വീ​സ് ന​ട​ത്തും. കൊ​ച്ചു​വേ​ളി-​നി​ല​ന്പൂ​ർ രാ​ജ്യ​റാ​ണി 4.10ന്, ​പാ​ല​ക്കാ​ട്-​നി​ല​ന്പൂ​ർ 7.10ന്, ​ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ 9 മ​ണി, കോ​ട്ട​യം-​നി​ല​ന്പൂ​ർ എ​ക്സ്പ്ര​സ് 10.25ന്, ​ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ 2.05ന്, ​ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ 5.55ന്, കോ​യ​ന്പ​ത്തൂ​ർ-​ ഷൊ​ർ​ണൂ​ർ നി​ല​ന്പൂ​ർ 8.10ന് ​സ​ർ​വീ​സ് ന​ട​ക്കും.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യും കോ​ടി​ക​ളോ​ളം ഫ​ണ്ട് ലാ​പ്സാ​ക്കി​യ കെ​ടു​കാ​ര്യ​സ്ഥ​ത​കെ​തി​രെ​യും കൗ​ണ്‍​സി​ൽ യോ​ഗം ന​ട​ക്കു​ന്പോ​ൾ ഹാ​ളി​ൽ ബാ​ന​റു​മാ​യി എ​ത്തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ദാം ഹു​സൈ​ൻ അ​ധ്യ​ക്ഷ​നാ​യി. എം. പ്ര​ശോ​ഭ്,​ സി.​നി​ഖി​ൽ, എ​ച്ച്.​ബു​ഷ​റ, ന​വാ​സ് മാ​ങ്കാ​വ്, അ​രു​ണ്‍ പ്ര​സാ​ദ് ക​ല്ലേ​പ്പു​ള്ളി, ല​ക്ഷ്മ​ണ​ൻ എ​സ്പി​എം, ഇ​ക്ബാ​ൽ മു​ഹ​മ്മ​ദ്, എ​ച്ച്.​അ​ഷ​റ​ഫ്, മ​ഹേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്കി.