പെട്രോൾ ബോംബ് എറിയുമെന്ന ഭീഷണി സന്ദേശം : പോലീസ് അന്വേഷണം ഉൗർജിതമാക്കി
1226181
Friday, September 30, 2022 12:31 AM IST
കോയന്പത്തൂർ : പൊള്ളാച്ചിയിൽ 16 ഇടങ്ങളിൽ പെട്രോൾ ബോംബ് എറിയുമെന്ന് കോയന്പത്തൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ദുരൂഹ വ്യക്തികൾ ഭീഷണിക്കത്ത് അയച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
കഴിഞ്ഞയാഴ്ച കോയന്പത്തൂർ ജില്ലയിൽ ബിജെപിയുടെയും ഹിന്ദു സംഘടനാ ഭാരവാഹികളുടെയും വീടുകൾക്ക് നേരെ പെട്രോൾ ബോംബുകളും കല്ലുകളും എറിഞ്ഞിരുന്നു.
കൂടാതെ ചിലയിടങ്ങളിൽ കാറിന്റെ ചില്ലുകൾ തകർന്നു. ഈ സംഭവങ്ങളെ തുടർന്ന് കോയന്പത്തൂർ നഗരത്തിൽ വലിയ ആവേശമായിരുന്നു. ഈ സാഹചര്യത്തിൽ, പൊള്ളാച്ചിക്ക് സമീപം കുമാരൻ നഗർ ഭാഗത്ത് അക്രമികൾ ഹിന്ദു മുന്നണിയുടെയും ബിജെപിയുടെയും പ്രവർത്തകരുടെ വീടുകൾക്കും നേരത്തെ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചു.
സംഭവത്തിൽ ഉൾപ്പെട്ട നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ടിബിഐ പാർട്ടിയിലെ ആറുപേരെ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
ഈ സാഹചര്യത്തിലാണ് വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്ക് ദുരൂഹ വ്യക്തികൾ ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്.
പൊള്ളാച്ചിയിലെ 16 ഇടങ്ങളിൽ പെട്രോൾ ബോംബോ ഗ്രനേഡോ എറിയുമെന്നും പോലീസ് ഞങ്ങളുടെ ശത്രുവല്ലെന്നും എസ്ഡിപിഐ, പിഎഫ്ഐ എന്നിവ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കണമെന്നും കത്തിൽ പറഞ്ഞിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയ കത്ത് വൻ വിവാദമായതോടെ കത്ത് അയച്ച ദുരൂഹതയുള്ളവർ ആരെന്നറിയാൻ പോലീസ് ഉൗർജിത അന്വേഷണം നടത്തിവരികയാണ്.