അവധി ദിനത്തിൽ അധിക സർവീസ് നടത്തും : തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് സർവീസ്
1226180
Friday, September 30, 2022 12:31 AM IST
കോയന്പത്തൂർ : ഗാന്ധിജയന്തി, പൂജ അവധിയോടനുബന്ധിച്ച് പൊള്ളാച്ചി ബസ് സ്റ്റാൻഡിൽ നിന്ന് അധിക ബസുകൾ ഓടിക്കുമെന്ന് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു.
പ്രധാന ഉത്സവങ്ങളായ ദീപാവലി, പൊങ്കൽ, മറ്റ് അവധി ദിവസങ്ങളിൽ, യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ സെൻട്രൽ ബസ് സ്റ്റാൻഡിൽ നിന്ന് അധിക ബസുകൾ സർവീസ് നടത്തും.
കഴിഞ്ഞ രണ്ടാഴ്ചയായി യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. അതേസമയം സ്കൂൾ പരീക്ഷകൾ 30ന് പൂർത്തിയാകുന്നതിവനാൽ ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെ അവധിയായിരിക്കും. ആ ദിവസങ്ങളിൽ ഗാന്ധി ജയന്തി അവധിയും തുടർന്ന് 4, 5 തീയതികളിൽ സരസ്വതി പൂജയുടെ അവധിയും വരുന്നുണ്ട്.
നാട്ടിന് പുറത്തുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം 30ന് വൈകുന്നേരം മുതൽ 5 വരെ തുടർച്ചയായി 5 ദിവസം വിവിധ മേഖലകളിലേക്ക് അധിക ബസുകൾ ഓടിക്കും. പ്രത്യേകിച്ച്, കോയന്പത്തൂർ, പഴനി, ഡിണ്ടിഗൽ, മധുരൈ, ട്രിച്ചി, തിരുപ്പൂർ, കരൂർ, ഈറോഡ്, ട്രിച്ചി, ഉൗട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് 35 ഓളം പ്രത്യേക ബസുകൾ ഓടിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
അതുപോലെ, വാൽപ്പാറയിൽ താമസിക്കുന്ന നിരവധി ആളുകൾ കോയന്പത്തൂർ, ഈറോഡ്, തിരുപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാൽ, സരസ്വതി പൂജയോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 5 വരെ വാൽപ്പാറയിലേക്ക് അധിക ബസുകൾ ഓടിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പൊള്ളാച്ചി ബസ് സ്റ്റാൻഡിൽ നിന്ന് വിവിധ ഗ്രാമങ്ങളിലേക്കും ദൂരദേശങ്ങളിലേക്കും പ്രതിദിനം 190 ബസുകൾ സർവീസ് നടത്തുന്നുണ്ട്.