നൂറുകണക്കിനു കുടുംബങ്ങൾ കുടിവെള്ളം ഇല്ലാതെ വലഞ്ഞു
1225416
Wednesday, September 28, 2022 12:32 AM IST
വണ്ടിത്താവളം: ചിറ്റൂർ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള കുടിവെള്ള പദ്ധതിയിൽ വണ്ടിത്താവളം ടൗണിൽ മുന്നറിയിപ്പില്ലാതെ ജലവിതരണം നിർത്തിയതിൽ നൂറുകണക്കിനു വീടുകൾ കുടിവെള്ളം കിട്ടാതെ വലഞ്ഞു.
ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും ജലക്ഷാമത്തിൽ വെട്ടിലായി. വണ്ടിത്താവളം നാൽപ്പതടി ദർഹ പള്ളിക്കു സമീപം പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത് ശരിപ്പെടുത്താനാണ് ജലവിതരണം നിർത്തിവെച്ചത്.
ഇത്തരത്തിൽ ജലവിതരണം നിർത്തുന്പോൾ ജലവിഭവ വകുപ്പ് അധികൃതർ മുന്നറിയിപ്പു നല്കാറുണ്ടായിരുന്നു. ഭക്ഷണശാല മറ്റും ശീതളപാനീയ സ്ഥാപനങ്ങൾ കുടിവെള്ളമെത്താതിനാൽ ഏറെ വിഷമത്തിലാവുകയും ചെയ്തു.
വീടുകളിലുള്ളവർ ഇരുചക്രവാഹനങ്ങളിൽ ദൂരദിക്കുകളിൽ നിന്നുമാണ് ജലം ശേഖരിച്ചത്. പൈപ്പ് പൊട്ടിയ സ്ഥലത്ത് വാട്ടർ ജീവനക്കാരെത്തി പൈപ്പുപൊട്ടിയ ഭാഗത്ത് കുഴിയെടുത്ത് പീന്നീട് മൂടുകയും ചെയ്തതങ്കിലും ഇപ്പോഴും ശരിപ്പെടുത്തിയ ഭാഗത്തു വെള്ളം റോഡിലൊഴുകി പാഴാവുകയാണ്. കുന്ദംകാട്ടുപതി കുടിവെള്ള പദ്ധതി പൈപ്പിടാൻ മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുക്കുന്പോഴാണ് മുൻപ് സ്ഥാപിച്ച പൈപ്പ് പൊട്ടിയത്.