സുരക്ഷാകവചങ്ങളില്ലാതെ ദേശീയപാതയിലെ ട്രാൻസ്ഫോർമർ
1225408
Wednesday, September 28, 2022 12:30 AM IST
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയ പാതയിലെ ട്രാൻസ്ഫോർമർ സുരക്ഷിത കവചങ്ങളില്ലാത്തതുമൂലം അപകടങ്ങൾക്കിടയാക്കുന്നു. കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിനു സമീപമുള്ള വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറാണ് യാത്രക്കാർക്കും കുട്ടികൾക്കും ഭീഷണിയുയർത്തുന്നത്. റോഡിൽ നിന്നും ഒരു മീറ്റർ അകലത്തിൽ അര മീറ്റർ ഉയരത്തിലാണു ട്രാൻസ്ഫോർമറിന്റെ ഫ്യൂസുകൾ വെച്ചിട്ടുള്ളത്.
വൈദ്യുതി കടത്തിവിടുന്നതിനായുള്ള ഫ്യൂസുകൾ തുറന്ന നിലയിലാണ്. കുട്ടികൾ സമീപത്തുകൂടെ പോകുന്പോൾ ഫ്യൂസുകളിൽ തൊടാനും ഷോക്കേൽക്കാനും സാധ്യതയുണ്ട്. ഫ്യൂസ് കാരിയറുകൾ ഉയർത്തി അപകട ഭീഷണി മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.