മീ​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ ചെ​ളി​നീ​ക്ക​ൽ 30 ന് തു​ട​ങ്ങും
Sunday, September 25, 2022 12:43 AM IST
മു​ത​ല​മ​ട: മീ​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ചെ​ളിനീ​ക്കി ജ​ല​സം​ഭ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കാനു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് 30 ന് ​രാ​വി​ലെ 10 ന് ​ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റിൽ ​തു​ട​ക്കം കു​റി​ക്കും.

ന​വീ​ന യ​ന്ത്ര സാ​ങ്കേ​തി​ക വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഹൈ​ദ​രാ​ബാ​ദി​ലു​ള്ള സ്വ​കാ​ര്യ​ക​ന്പ​നി​യ്ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 60.93 കോ​ടിക്കാ​ണ് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന ധാ​തു വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നെ​യാ​ണ് ചെ​ളി​നീ​ക്കം ചെ​യ്യു​ന്ന​തി​നു ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രിക്കു​ന്ന​ത്. മ​ല​നി​ര​ക​ളി​ൽ നി​ന്നും വ​ർ​ഷ​കാ​ല​ത്ത് ഒ​ഴു​കി​യെ​ത്തു​ന്ന ജ​ല​ത്തി​ലെ മ​ണ്ണ​ടി​ഞ്ഞ​താ​ണ് ചെ​ളി കൂ​ടാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. മൂ​ന്നു വ​ർ​ഷ സ​മ​യ പ​രി​ധി​യി​ൽ പ​ത്തു ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​ർ ചെ​ളി​ നീ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ണ​ക്കെ​ട്ടി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ന​ടു​ത്തുള്ള ​പ്ലാ​ന്‍റി​ലേ​ക്ക് ഡാ​മി​ന​ക​ത്തെ ചെ​ളി സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു വ​ലി​ച്ചെ​ടു​ത്തു കു​ഴ​ൽ മാ​ർ​ഗ​ത്തി​ലും വാ​ഹ​ന​ത്തിലു​മാ​യി പ്ര​ത്യേ​കം ഏ​ർ​പ്പെ​ടു​ത്തി​യ ഗ്രൗ​ണ്ടി​ലെ​ത്തി​ക്കും. പ്ലാ​ന്‍റി​ൽ എ​ത്തി​ക്കു​ന്ന ചെ​ളി​യി​ൽ നി​ന്നും ഏ​ക്ക​ൽ മ​ണ്ണ്, മ​ണ​ൽ എ​ന്നി​വ​യും വേ​ർ​തി​രി​ക്കും.

ഇ​ത്ത​ര​ത്തിൽ ​ശേ​ഖ​രി​ക്കു​ന്ന മ​ണ​ൽ പാ​യ്ക്ക​റ്റു​ക​ളിലാ​ക്കി ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​വാ​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ട്ടി​രിക്കു​ന്ന​ത്.