സ്വർണാഭരണവും പണവും കവർന്ന കേസ്; പ്രതി പിടിയിൽ
1224499
Sunday, September 25, 2022 12:43 AM IST
മണ്ണാർക്കാട്: പെരിന്പടാരി കല്ലടി അബ്ബാസിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് തിരുവള്ളൂർ കാരംപക്കം അരുണാചലം കോളനിയിലെ റബ്ദീൻ സലീമിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം.
വീടിന്റെ മുൻവാതിൽ കുത്തിതുറന്ന് മുപ്പത്തിയൊന്നര പവൻ സ്വർണാഭരണങ്ങളും 50,000 രൂപയുമാണ് നഷ്ടപ്പെട്ടത്. കല്ലടി അബ്ബാസ് ഹാജിയുടെ പരാതിയെ തുടർന്ന് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. 21 പവനോളം സ്വർണാഭരണങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മണ്ണാർക്കാട് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, സർക്കിൾ ഇൻസ്പെക്ടർ കെ.എം. പ്രവീണ്‍കുമാർ, എസ്ഐ എം. സുനിൽ, സബ് ഡിവിഷൻ സ്ക്വാഡ് അംഗങ്ങളായ സാജിദ്, ഷാഫി, ശ്യാംകുമാർ, ബിജുമോൻ, ദാമോദരൻ, ഷഫീഖ്, സൈബർ സെൽ അംഗം ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.