പൂ​മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തെ ഗ​താ​ഗ​ത കു​രു​ക്ക് കു​റ​ഞ്ഞു
Friday, September 23, 2022 12:33 AM IST
കോ​യ​ന്പ​ത്തൂ​ർ : പു​തി​യ പൂ​മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തെ ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​യ കൈ​യേ​റ്റ​ങ്ങ​ൾ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ നീ​ക്കി​യ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ഞ്ഞു. കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള വാ​ർ​ഡ് 72ലെ ​പു​തി​യ പൂ ​മാ​ർ​ക്ക​റ്റി​ൽ വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ലും ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ലും ആ​ളു​ക​ളു​ടെ തി​ര​ക്കാ​ണ്.
മാ​ർ​ക്ക​റ്റി​നു പു​റ​ത്ത്, റോ​ഡ​രി​കി​ലു​ള്ള ക​ട​ക​ൾ സാ​ധാ​ര​ണ​യാ​യി ടെ​ന്‍റു​ക​ൾ സ്ഥാ​പി​ച്ച് പൂ​ക്ക​ൾ, ക​ല​ങ്ങ​ൾ തു​ട​ങ്ങി​യ ഉ​ല്പ​ന്ന​ങ്ങ​ൾ വി​ല്ക്കു​ന്നു. ഇ​തു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൂ​മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​ലെ ക​ട​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ടെ​ന്‍റു​ക​ളും ക​ട​ക​ളും നീ​ക്കം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കൂ​ടാ​തെ ബൂം ​മാ​ർ​ക്ക​റ്റി​ന്‍റെ പു​റം ഭാ​ഗ​ത്തും റോ​ഡ​രി​കി​ലു​മു​ള്ള ക​യ്യേ​റ്റ​ങ്ങ​ളും നീ​ക്കം ചെ​യ്തു.