മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വി​വി​ധ ഒ​ഴി​വു​ക​ൾ
Friday, September 23, 2022 12:29 AM IST
പാലക്കാട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ഒ​ഴി​വ്. ക​രാ​ർ അ​ടി​സ്ഥാ​ന നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 26 മു​ത​ൽ 30 വ​രെ ന​ട​ക്കും. 26 ന് ​രാ​വി​ലെ 10 ന് ​ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ്യ​ൻ/ സ്റ്റാ​ഫ് നേ​ഴ്സ് ട്രെ​യി​ൻ​ഡ് ഇ​ൻ ഡ​യാ​ലി​സി​സ് കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. യോ​ഗ്യ​ത: ഡി.​എം.​ഇ. അം​ഗീ​കൃ​ത ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ്യ​ൻ കോ​ഴ്സ്/ ഡ​യാ​ലി​സി​സ് ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം നി​ർ​ബ​ന്ധം. സ്റ്റാ​ഫ് നേ​ഴ്സ് 27 ന് ​രാ​വി​ലെ 10 ന് ​ന​ട​ക്കും. യോ​ഗ്യ​ത. ജി.​എ​ൻ.​എം./​ബി.​എ​സ്.​സി. ന​ഴ്സി​ങ്. ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം. മ​ത്സ​ര​പ​രീ​ക്ഷ ഉ​ണ്ടാ​യി​രി​ക്കും. 28 ന് ​രാ​വി​ലെ 10 ന് ​ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. യോ​ഗ്യ​ത: ബി​രു​ദം ഡി​പ്ലോ​മ ഇ​ൻ ക​ന്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ മ​ല​യാ​ളം ടൈ​പ്പ് റൈ​റ്റി​ങ്ങി​ൽ പ്രാ​വീ​ണ്യം. പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം. പ്രാ​യ​പ​രി​ധി 45 വ​യ​സ്. 29 ന് ​രാ​വി​ലെ 10 ന് ​ഒ.​ടി. ടെ​ക്നീ​ഷ്യ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. ഡി.​എം.​ഇ അം​ഗീ​കൃ​ത ഡി​പ്ലോ​മ ഇ​ൻ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ ടെ​ക്നോ​ള​ജി കോ​ഴ്സാ​ണ് യോ​ഗ്യ​ത. ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം. 29 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഇ.​സി.​ജി. ടെ​ക്നീ​ഷ്യ​ൻ കൂ​ടി​ക്കാ​ഴ്ച​യു​ണ്ടാ​കും. വി.​എ​ച്ച്.​എ​സ്.​ഇ. അം​ഗീ​കൃ​ത ഇ.​സി.​ജി. ആ​ൻ​ഡ് ഓ​ഡി​യോ മെ​ട്രി കോ​ഴ്സ് ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം നി​ർ​ബ​ന്ധം. ലാ​ബ് /ബ്ല​ഡ് ബാ​ങ്ക് ടെ​ക്നീ​ഷ്യ​ൻ കൂ​ടി​ക്കാ​ഴ്ച 30 ന് ​രാ​വി​ലെ 10 ന് ​ന​ട​ക്കും.