ആലത്തൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ തിരുനാളിനു കൊടിയേറി
1223836
Friday, September 23, 2022 12:29 AM IST
ആലത്തൂർ : ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനു കൊടിയേറി. 22 മുതൽ ഒക്ടോബർ ഒന്നുവരെയാണ് തിരുനാൾ ആഘോഷിക്കുന്നത്. ഇന്നലെ വൈകീട്ട് 5.15ന് തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് രൂപത വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കൽ കാർമികനായി. വികാരി ഫാ. ജോസ് പൊട്ടേപറന്പിൽ സഹകാർമികനായി.
ഇന്ന് വൈകീട്ട് 5.15ന് വിശുദ്ധ കുർബാന ഫാ. അമൽ വലിയവീട്ടിലിന്റെ നേതൃത്വത്തിൽ നടക്കും. നാളെ വൈകീട്ട് 5.15ന്് വിശുദ്ധ കുർബാന ഫാ. ആന്റോ കീറ്റിക്കൽ, 25ന് വിശുദ്ധ കുർബാന രാവിലെ ഏഴിന് , 9.30ന് വികാരി ഫാ. ജോസ് പൊട്ടേപറന്പിൽ. 26ന് വൈകീട്ട് 5.15ന് വിശുദ്ധ കുർബാന ഫാ. മാത്യു ഇല്ലത്തുപറന്പിൽ 27ന് വൈകീട്ട് 5.15ന് വിശുദ്ധ കുർബാന ഫാ. സുമേഷ് നാല്പതാംകളം, 28ന് വൈകീട്ട് 5.15ന് വിശുദ്ധ കുർബാന ഫാ. ആനന്ദ് അന്പൂക്കൻ, 29ന് വൈകീട്ട് 5.15 ന് വിശുദ്ധ കുർബാന ഫാ. സേവ്യർ വളയത്തിൽ, 30ന് വൈകീട്ട് 5.15 ന് വിശുദ്ധ കുർബാന ഫാ. ജിബിൻ പുലവേലിൽ തുടങ്ങിയവർ കാർമികരാവും. തിരുനാൾ ദിനമായ ഒക്ടോബർ ഒന്നിന് വൈകീട്ട് 5.15ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോഷി പുലിക്കോട്ടിൽ കാർമികനാകും.