കാർഷികവായ്പ എഴുതിത്തള്ളണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
1546144
Monday, April 28, 2025 1:16 AM IST
തൃശൂർ: രാജ്യത്തെ കർഷകരുടെ മുഴുവൻ കാർഷികവായ്പയും എഴുതിത്തള്ളണമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി. എച്ച്എംഎസ് തൃശൂർ ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ തൊഴിലാളികളെ വർഗീയമായി ചേരിതിരിക്കുന്നതിനൊപ്പം തൊഴിൽനിയമങ്ങൾ ഒന്നൊന്നായി മാറ്റിമറിച്ച് കോർപറേറ്റുകൾക്കു കൂട്ടുനിൽക്കുകയാണ്. റെയിൽവേയിലടക്കം 15 ലക്ഷത്തോളം തൊഴിലുകൾ കേന്ദ്രം മരവിപ്പിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.
എച്ച്എംഎസ് ജില്ല പ്രസിഡന്റ് ഐ.എ. റപ്പായി, സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.പി. ശങ്കരൻ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, പാലക്കാട് ജില്ലാ പ്രസിഡന്റ് എ. രാമചന്ദ്രൻ, അഡ്വ. വി.എൻ. നാരായണൻ, പി.ടി. അഷറഫ്, ഷീബ ബാബു, എം.ഡി. ഗ്രേസ്, അഡ്വക്കേറ്റ് ഷാജൻ മഞ്ഞളി, അജി ഫ്രാൻസിസ്, അഡ്വക്കേറ്റ് മനോജ് ചിറ്റിലപ്പിള്ളി, ഉദയൻ കളരിക്കൽ എന്നിവർ പ്രസംഗിച്ചു. മുതിർന്ന നേതാക്കളെ മന്ത്രി ആദരിച്ചു.