കാലാനുസൃതമായി അക്ഷയ സേവനനിരക്ക് പരിഷ്കരിക്കണം
1546142
Monday, April 28, 2025 1:16 AM IST
തൃശൂർ: കാലാനുസൃതമായി അക്ഷയ സേവനനിരക്ക് ഉടൻ പരിഷ്കരിക്കണമെന്ന് ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്സ്(ഫേസ്) തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ യോഗം ഉദ്ഘാടനംചെയ്തു. എം. അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു. സുനിൽ സൂര്യ വാർഷിക റിപ്പോർട്ടും സതീദേവി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ.പി. സദാനന്ദൻ, സംസ്ഥാന ട്രഷറർ സി.വൈ. നിഷാന്ത് എന്നിവർ ആശംസകൾ നേർന്നു. തുടര്‍ന്നു നടന്ന ജില്ലാ തിെരഞ്ഞെടുപ്പ് നടന്നു.
എം. അരവിന്ദാക്ഷൻ - പ്രസിഡന്റ്, വി.കെ. വിജയലക്ഷ്മി -സെക്രട്ടറി, ഇ.വി. സുനിൽ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. പ്രദീപ് മംഗലത്ത് വരണാധികാരിയായി.