കുഴഞ്ഞുവീണ് മരിച്ചു
1535513
Saturday, March 22, 2025 11:20 PM IST
കൊടുങ്ങല്ലൂർ: പ്രഭാത നടത്തത്തിന് ഒരുങ്ങുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണുമരിച്ചു. മേത്തല പനങ്ങാട്ട് പരേതനായ ശശിധരൻ മകൻ സജീഷ്(43) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ വീട്ടിൽ വച്ചാണ് സംഭവം. പതിവായി രാവിലെ നടക്കാൻ പോകുമായിരുന്നു. കുഴഞ്ഞുവീണ ഇയാളെ അയൽവാസികൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മാതാവ്: രുഗ്മണി. സഹോദരൻ: വിജീഷ്.