യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
1535274
Saturday, March 22, 2025 1:00 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കാഞ്ഞിരത്തോട് ഷാപ്പിന് പുറകില്‍ കൊരുമ്പിശ്ശേരി സ്വദേശിയായ കുമ്പളത്ത്പറമ്പില് വീട്ടില്‍ ജിനില്‍ (36) എന്നയാളെ കരിങ്കല്ലു കൊണ്ടും മരവടികള്‍ കൊണ്ടും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍.
കൊരുമ്പിശേരി സ്വദേശികളായ പുതുവീട്ടില്‍ വിശാഖ് (25), ഓടയില്‍ വീട്ടില്‍ ആബിത്ത് (21 ), മഠത്തില്‍ വീട്ടില്‍ സജീഷ്ണു (22) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്നുള്ള വിവരം ജിനീഷ് മുമ്പ് പോലീസില്‍ അറിയിച്ചതിനുള്ള വൈരാഗ്യത്താലാണ് ജിനീഷിനെയും കൂടെയുണ്ടായിരുന്ന വിഷ്ണുവിനെയും കൊരുമ്പിശേരി കാഞ്ഞിരത്തോട് ഷാപ്പിന് പുറകില്‍ വച്ച് കഴിഞ്ഞ ദിവസം വൈകീട്ട് മണിക്ക് അക്രമിച്ചത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍മാരായ ആല്‍ബി തോമസ് വര്‍ക്കി, പി.എം. ദിനേഷ്കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുരുകദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.