കാട്ടുപന്നികളെ വെടിവച്ചുകൊന്നു
1532741
Friday, March 14, 2025 1:42 AM IST
കുന്നംകുളം: നഗരസഭ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു. 14 കാട്ടുപന്നികളെയാണ് കഴിഞ്ഞദിവസം വെടിവച്ചുകൊന്നത്. കർഷകരുടെ പരാതിയെത്തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണു ഷൂട്ടിംഗിൽ പ്രത്യേക പരിശീലനം നേടിയ സംഗീതിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കാട്ടുപന്നികളെ വെടിവച്ചുകൊന്നത്. ബുധനാഴ്ച രാത്രിയോടെയാണ് നടപടി ആരംഭിച്ചത്. കാണിയാന്പൽ, നെഹ്റു നഗർ, ആർത്താറ്റ്, ചീരംകുളം എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് 14 കാട്ടുപന്നികളെ വെടിവച്ചുകൊന്നത്. ചത്ത പന്നികളെ പിന്നീട് സംസ്കരിച്ചു. വരുംദിവസങ്ങളിലും നടപടി തുടരുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ അറിയിച്ചു.