എസ്പിസി സഹവാസ ക്യാമ്പ് തുടങ്ങി
1514929
Monday, February 17, 2025 1:16 AM IST
അന്നമനട: സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ജില്ലാതല സഹവാസക്യാമ്പ് ഒരുക്കം 2025 അന്നമനടയിൽ തുടങ്ങി. പാലിശേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ ക്യാമ്പ് തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി. കൃഷ്ണകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് വി.എ. ഉല്ലാസ് അധ്യക്ഷതവഹിച്ചു.
ക്യാമ്പിൽ 8 സ്കൂളുകളിൽ നിന്നായി 140 ആൺകുട്ടികളും 168 പെൺകുട്ടികളും, 76 കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാരും 14 ഇൻസ്ട്രക്ടർമാരുമാണ് പങ്കെടുക്കുന്നത്. സമാപനദിവസമായ നാളെ കേഡറ്റുകളുടെ സെറിമോണിയൽ പരേഡിൽ വി.ആർ. സുനിൽകുമാർ എംഎൽഎ സല്യൂട്ട് സ്വീകരിക്കും.