ജിഎസ്ടി ഒഴിവാക്കണം; മാർച്ച് നടത്തി ചിട്ടി ഫോർമെൻസ് അസോസിയേഷൻ
1514240
Saturday, February 15, 2025 1:51 AM IST
തൃശൂർ: ചിട്ടിക്കു വിവേചനപൂർവം ഏർപ്പെടുത്തിയ ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ ശക്തൻനഗറിലെ ജിഎസ്ടി ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി.
പരന്പരാഗത ചിട്ടിവ്യവസായം ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും സാന്പത്തികശക്തീകരണത്തിൽ വഹിക്കുന്ന പങ്ക് ജിഎസ്ടി കൗണ്‍സിലിനെ ബോധ്യപ്പെടുത്തി ചിട്ടിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ശ്രമിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
അസോസിയേഷൻ ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി വി.ടി. ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻമാരായ ബേബി മൂക്കൻ, അഡ്വ. രജിത്ത് ഡേവിസ് ആറ്റത്തറ, ട്രഷറർ സി.എൽ. ഇഗ്നേഷ്യസ്, ഓർഗനൈസിംഗ് സെക്രട്ടറി കെ,വി. ശിവകുമാർ, സെക്രട്ടറി ടി. വർഗീസ് ജോസ്, ബാബു വർഗീസ്, എൻ.എ. ജോജു, സി.കെ. അപ്പുമോൻ, എ.ഡി. ഫ്രാൻസിസ്, രക്ഷാധികാരി ടി.വി. പോൾ എന്നിവർ പ്രസംഗിച്ചു.