തൊഴിൽനികുതിവർധന പിൻവലിക്കണം; വ്യാപാരികൾ ധർണ നടത്തി
1514239
Saturday, February 15, 2025 1:51 AM IST
തൃശൂർ: തൊഴിൽനികുതിവർധന പിൻവലിക്കുക, ഹരിതകർമസേനയുടെ ഫീസ് മാലിന്യത്തിന്റെ തോതനുസരിച്ച് ക്രമീകരിക്കുക, ട്രേഡ് ലൈസൻസുമായി ബന്ധപ്പെട്ട അനാവശ്യനിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരിവ്യവസായി ഏകോപനസമിതി തൃശൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനു മുൻപിൽ ധർണ നടത്തി.
സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.എസ്. വെങ്കിട്ടറാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സീജോ ചിറക്കേക്കാരൻ, നിയോജകമണ്ഡലം ജോയിന്റ് കണ്‍വീനർ കെ.എസ്. ബൈജു, ജില്ലാ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സൈമണ്‍, ചേംബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറി സോളി തോമസ്, യൂത്ത് വിംഗ് ജില്ലാ ട്രഷറർ നൈസൻ മാത്യു, വനിതാ വിംഗ് നിയോജകമണ്ഡലം ചെയർമാൻ ഷീബ വർഗീസ് എന്നിവർ പ്രസംഗിച്ചു.