കുളത്തില്‍വീണ പുള്ളിമാന്‍ നാട്ടുകാര്‍ രക്ഷകരായി
1514225
Saturday, February 15, 2025 1:50 AM IST
കൊടകര: കാടിറങ്ങിയ പുള്ളിമാന്‍ സ്വകാര്യ പറമ്പിലെ കുളത്തില്‍ വീണു. മറ്റത്തൂര്‍ പഞ്ചായത്തിലെ നൂലുവള്ളിയിലാണ് പുള്ളിമാന്‍ കുളത്തില്‍ വീണത്. നൂലുവള്ളി മാണൂക്കാടന് ഉണ്ണികൃഷ്ണന്റെ വീട്ടുപറമ്പിലുള്ള കുളത്തില്‍ വീണ പുള്ളിമാനിനെ വിവരമറിഞ്ഞെത്തിയ വനപാലകര്‍ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. വനാതിര്‍ത്തിയില്‍ നിന്ന് മൂന്നുകിലോമീറ്ററോളം അകലെയുള്ള ജനവാസ മേഖലയിലാണ് പുള്ളിമാന്‍ എത്തിയത്.