ചാലക്കുടി സേക്രഡ് ഹാർട്ട് എൽപി സ്കൂൾ ശതാബ്ദി ആഘോഷിച്ചു
1497658
Thursday, January 23, 2025 2:01 AM IST
ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവന്റ്് എൽപി സ്കൂളിന്റെ ശതാബ്ദി ജൂബിലി ആഘോഷവും അധ്യാപകരക്ഷാകർതൃദിനവും യാത്രയയപ്പുസമ്മേളനവും "ജൂബിലേറ്റ് " സംഘടിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെ യ്തു.
പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ വിനീത മാത്യു അധ്യക്ഷത വഹിച്ചു. ലണ്ടൻ ട്രിനിറ്റി കോളജിലെ ഫെല്ലോഷിപ്പ് ജേതാവും സൗത്ത് ഏഷ്യൻ സിം ഫണിയിലെ ഏറ്റവും പ്രായം കുറഞ്ഞ വയലിനിസ്റ്റും ടെലിവിഷൻ താരവുമായ മാർട്ടിന ചാൾസ് മുഖ്യാതിഥിയായിരുന്നു. സെ ന്റ് മേരിസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ മുഖ്യപ്രഭാഷണം നടത്തി. എഇ ഒ പി.ബി. നിഷ സമ്മാനദാനം നടത്തി. സർവീസിൽനിന്നും വിരമിക്കുന്ന അധ്യാപിക പ്രിൻസി ജോ സഫിനു യാത്രയയപ്പുനൽകി.
അൽവേർണിയ പ്രൊവിൻഷ്യാൾ സിസ്റ്റർ ആനി ഡേവിസ്, എസ്എച്ച് കോൺവന്റ് ചാപ്ലൈൻ ഫാ. ജോസഫ് ഗോപുരം, നഗരസഭ കൗൺസിലർ നിത പോൾ, ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്ബിൻ, എസ്എച്ച് കോൺവന്റ് സുപ്പീരിയർ സിസ്റ്റർ റോസ്മി, സേക്രഡ് ഹാർട്ട് കോൺവന്റ്് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ലിൻ, പിടിഎ പ്രസിഡന്റ് കെ.വി. വിബിൻ, എംപിടിഎ പ്രസിഡന്റ് ടിനു ജോബി, അധ്യാപക പ്രതിനിധികളായ പി.പി. ടെസി, ബ്ലെസി. കെ. പയ്യപ്പിള്ളി, സ്കൂൾ ലീഡർ എം.ആർ. വരദരാജ് എന്നിവർ പ്രസംഗിച്ചു.