കലാമേള ഉദ്ഘാടനം
1484880
Friday, December 6, 2024 5:58 AM IST
കുന്നംകുളം: 35-ാമത് തൃശൂർ ജില്ലാ സ്കൂൾ കലോത്സവം എ.സി. മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ടൗൺഹാളിൽ രാവിലെ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ എ.കെ. അജിതകുമാരി പതാക ഉയർത്തി. തുടർന്നായിരുന്നു ഉദ്ഘാടനസമ്മേളനം. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, നഗരസഭ വൈസ് ചെയർമാൻ സൗമ്യ അനിലൻ, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സുരേഷ്, വാർഡ് കൗൺസിലർ മിനി മോൻസി, ചാവക്കാട് ഡിഇഒ പി.വി. റഫീഖ്, കുന്നംകുളം എഇഒ എ. മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.