അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു
1484442
Wednesday, December 4, 2024 11:12 PM IST
തലക്കോട്ടുകര: തലക്കോട്ടുകര സാന്ത്വനം റിഹാബിലിറ്റേഷൻ സെന്ററിലെ ജീവനക്കാരി സ്കൂട്ടറുകൾ ഇടിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. തലക്കോട്ടുകര സാന്ത്വനം റോഡിൽ പോക്കാക്കില്ലത്ത് റിഫാഹീമിന്റെ ഭാര്യ ഷെജില(52)യാണ് മരിച്ചത്.
കബറടക്കം നടത്തി. മൂന്നു ദിവസം മുമ്പ് രാവിലെ ബന്ധുവീട്ടിൽ നിന്ന് ഭർത്താവുമൊത്ത് വീട്ടിലേക്ക് വരുമ്പോൾ തലക്കോട്ടുകരയിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിറകിൽ അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. മകൻ: ഫാഇസ് (ഡിസൈനർ എറണാകുളം).