ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത 66 മ​തി​ല​കം പു​തി​യ​കാ​വ് വ​ള​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്വ​കാ​ര്യബ​സി​ലി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്ക്. ‎͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏

ഗു​രു​വാ​യൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സാ​ണ് മ​റ്റു വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണംവി​ട്ട് സ്വ​കാ​ര്യ ബ​സി​ൽ ഇ​ടി​ച്ച​ത്. ഇ​തേത്തു​ട​ർ​ന്ന് ത​ല​യും താ​ടി​യെ​ല്ലും സീ​റ്റു​ക​ളി​ൽ ഇ​ടി​ച്ച് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ മ​തി​ല​കം സ്വ​ദേ​ശി ര​മി​ജ ത​സ്ന‌ി, വ​ള്ള​ിവ​ട്ടം സ്വ​ദേ​ശി ബു​ഷ​റ, കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​നൂ​പ് എ​ന്നി​വ​രെ കൊ​ടു​ങ്ങ​ല്ലൂ​രി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

ഇ​ന്ന​ലെ വൈ​കീ​ട്ട് 3.25 നാ​യി​രു​ന്നു അ​പ​ക​ടം. ഇ​തേ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ഗ​താ​ഗ​തം
ഏ​റെനേരം ത​ട​സ​പ്പെ​ട്ടു.