ചെട്ടിക്കാട് പള്ളിയിൽ എഴുത്തിനിരുത്തൽ
1460601
Friday, October 11, 2024 7:16 AM IST
കൊടുങ്ങല്ലൂർ: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന ദേവാലയത്തിൽ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങളായി. ഞായറാഴ്ച രാവിലെ 6.30ന് ദിവ്യബലിയോടെ വിദ്യാരംഭം ആരംഭിക്കും. വിശുദ്ധന്റെ തിരുനടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വൈദികശ്രേഷ്ഠർ കുട്ടികളെ എഴുത്തിനിരുത്തും.
രാവിലെ 6.30 നും ഒന്പതിനും വൈകിട്ട് അഞ്ചിനും ദിവ്യബലി, കുട്ടിൾക്കായുള്ള പ്രത്യേക പ്രാർഥന എന്നിവ നടക്കും. നാടിന്റെ നാനാഭാഗത്തുനിന്നുള്ള നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നതിനായി ദേവാലയത്തിൽ എത്തിച്ചേരും.
ഇവർക്കു തീർഥാടനകേന്ദ്രം ഓർമഫലകം സമ്മാനിക്കുമെന്ന് റെക്ടർ റവ.ഡോ ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. അജയ് ആന്റണി പുത്തൻപറമ്പിൽ എന്നിവർ പറഞ്ഞു.