ജൂബിലിയിൽ മാനസികാരോഗ്യദിനം ആചരിച്ചു
1460578
Friday, October 11, 2024 7:01 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ലോക മാനസികാരോഗ്യദിനാചരണം അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി ഉദ് ഘാടനം ചെയ്തു. സൈക്യാട്രി വിഭാഗത്തിന്റെയും ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച മാനസികാരോഗ്യം വിഷയമാക്കിയുള്ള പ്രദർശനം ഡോ. ജെയിംസ് ടി. ആന്റണിയും ഫാ. പോൾ ചാലിശേരിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
സൈക്യാട്രി വിഭാഗം മേധാവി ഡോ. നീതി വത്സൻ അധ്യക്ഷത വഹിച്ചു. സൈക്യാട്രി വിഭാഗം മുൻമേധാവി പ്രഫസർ എമരിറ്റസ് ഡോ. ജെയിംസ് ടി. ആന്റണി മുഖ്യപ്രഭാഷണം നടത്തി.
മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. പദ്മകുമാർ, ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി ഡോ. മോൻസി എഡ്വേർഡ്, ഡോ. അനു ഫ്രാങ്കോ എന്നിവർ പ്രസംഗിച്ചു. ഡോ. മോൻസി എഡ്വേർഡിന്റെയും ഡോ. സ് നേഹ മരിയ സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ, ജൂബിലി മിഷൻ നഴ്സിംഗ് കോളജ് വിദ്യാർഥികളുടെ ഡോക്യുമെന്ററി അവതരണം എന്നിവയും ഉണ്ടായിരുന്നു.