കേരള കോൺഗ്രസ് ജന്മദിനം
1460252
Thursday, October 10, 2024 8:21 AM IST
ചാലക്കുടി: കേരള കോൺഗ്രസ് അറുപതാം ജന്മദിനാചരണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ്് ജോൺ മുണ്ടൻമാണി പതാക ഉയർത്തി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം വിൽസൺ മേച്ചേരി ജന്മദിന സന്ദേശം നൽകി. ജില്ലാ സെക്രട്ടറി ഗബ്രിയേൽ കിഴക്കൂടൻ, മണ്ഡലം പ്രസിഡന്റ് ജോസ് മേച്ചേരി, വൈസ് പ്രസിഡന്റ് കെ.ഐ. പോളച്ചൻ എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി: കേരള കോൺഗ്രസ് 60 -ാം വാർഷികം കേരള കോൺഗ്രസ് -എം നിയോജകമണ്ഡലം കമ്മിറ്റി ആഘോഷിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്് പോളി ഡേവീസ്, പാർട്ടി നേതാക്കളായ ഡെന്നീസ് കെ.ആന്റണി, പി.ഐ. മാത്യു, പോളി റാഫേൽ, കെ.ഒ. വർഗീസ്, ബാബു തോമ്പ്ര, പി.ബി. രാജു, ഉണ്ണികൃഷ്ണൻ, വിൽസൻ മഞ്ഞാങ്ങ, നിക്സൻ പൊടുത്താസ്, പോൾ ടികുര്യൻ, ജോർജ് തോമസ്, മനോജ് ജോസഫ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് -എം ജന്മദിനം ഇരിങ്ങാലക്കുട നിയോജകമണ്ഡലതല ഉദ്ഘാടനം തൃശൂര്‍ ജില്ല വൈസ് പ്രസിഡന്റ് ജൂലിയസ് ആന്റണി നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ്് സി.എ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്് കെ. സതീഷ്, മണ്ഡലം സെക്രട്ടറി ഇ.ഡി. ജോസഫ്, യൂത്ത് ഫ്രണ്ട് -എം നിയോജകമണ്ഡലം പ്രസിഡന്റ്് ബിബിന്‍ ജോസഫ്, യൂത്ത് ഫ്രണ്ട് നേതാക്കളായ ജോയല്‍ ജോണ്‍, ജീസന്‍ ജോബി, സി.ടി. ബാബു എന്നിവര്‍ പ്രസംഗിച്ചു.
കൊടകര: കേരള കോണ്‍ഗ്രസ് - എം കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ അറുപതാം ജന്മദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.ഒ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
കൊടകര മണ്ഡലം പ്രസിഡന്റ്് ടി.സി. പോളി അധ്യക്ഷത വഹിച്ചു. ജെന്സണ് ജോണ്സണ്, ബാബു എപ്പറമ്പില്‍ , സി.എസ്. സുരേഷ് , വി.ഒ. ഔസേഫ്, കെ. സുന്ദരന്‍, എം.എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോടാലി: കേരള കോണ്‍ഗ്രസ് -എം മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പാര്‍ട്ടിയുടെ അറുപതാം ജന്മദിനം ആഘോഷിച്ചു .പുത്തനോളിയില്‍ ജില്ല സ്റ്റിയറിംഗ ് കമ്മിറ്റി അംഗം വിനു കൂട്ടുങ്ങല്‍, കോടാലിയില്‍ ജില്ല സ്റ്റിയറിംഗ ് കമ്മിറ്റി അംഗം പ്രഭു ചാണശേരി മറ്റത്തൂരില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സദാനന്ദന് കാട്ടുങ്കല്‍ എന്നിവര്‍ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ജോസി മാണി വര്‍ഗീസ്, ദേവസികുട്ടി, രാജേഷ്, രജീവന്‍,സജീവന് എന്നിവര്‍ സംബന്ധിച്ചു.