എരുമപ്പെട്ടി തിച്ചൂരിൽ 50 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു
1459754
Tuesday, October 8, 2024 8:09 AM IST
എരുമപ്പെട്ടി: തിച്ചൂരിൽനിന്ന് 50 ലിറ്റർ വാഷ് പിടികൂടി. പൊൻകുന്നം നഗറിൽ പടിഞ്ഞാറേതിൽ ശിവശങ്കരൻരെ ഉടമസ്ഥതയിലുള്ള ആൾത്താമസമില്ലാത്ത വീടിനു സമീപത്തുള്ള വെള്ളച്ചാലിനടുത്തുനിന്നാണ് വാഷ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഡ്രമ്മിൽ നിറച്ചുവച്ച വാഷ് പിടികൂടിയത്.
വടക്കാഞ്ചേരി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. പ്രശാന്തും സംഘവുമാണ് വാഷ് കണ്ടുപിടിച്ചു നശിപ്പിച്ചത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി. പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ യതുൽ കൃഷ്ണ, ടി.പി. സനീഷ്, നൂർജ ബിനു എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.