കാലതാമസത്തിനുകാരണം കിഫ്ബി ഫണ്ട് ലഭിക്കാത്തത്: ബെന്നി ബഹനാൻ എംപി
1459749
Tuesday, October 8, 2024 8:09 AM IST
കൊരട്ടി: കിഫ്ബി ഫണ്ട് ലഭിക്കാത്തതാണ് ചിറങ്ങര റെയിൽവേ മേല്‍പാല നിർമാണം വൈകാൻ കാരണമെന്ന് ബെന്നി ബഹനാൻ എംപി.
നിർമാണംവൈകുന്നത് തങ്ങളുടെ കുറ്റമായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പും വ്യക്തിഹത്യയും നടത്തുന്നവർക്ക് മറുപടി പറയാൻ തന്റെ രാഷ്ട്രീയസംസ്കാരം അനുവദിക്കുന്നില്ലെന്ന് എംപി പറഞ്ഞു. കൊരട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസമരം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ അധ്യക്ഷയായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ.ജെനീഷ് മുഖ്യാതിഥിയായി. വി.ഒ. പൈലപ്പൻ, റിൻസൺ മണവാളൻ, തോമസ് ഐ.കണ്ണത്ത്, ഫിൻസോ തങ്കച്ചൻ, മനേഷ് സെബാസ്റ്റ്യൻ, വർഗീസ് പയ്യപ്പിള്ളി, വർഗീസ് തച്ചുപറമ്പൻ, ബിജോയ് പെരേപ്പാടൻ എന്നിവർ പ്രസംഗിച്ചു.