അന്നനാട്ടിൽ യുഎച്ച്എസ്എസ് ഫുട്ബോൾ അക്കാദമി തുടങ്ങി
1453986
Wednesday, September 18, 2024 1:28 AM IST
കാടുകുറ്റി: കാൽപന്തുകളിയിൽ പ്രതിഭകളെ വാർത്തെടുക്കാൻ അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റ്് ഫുട്ബോൾ പ്രേമികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന യുഎച്ച്എസ് എസ് ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി.
വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികൾക്കൊപ്പം പുറമെയുള്ള കുട്ടികൾക്കും പരിശീലനം നൽകും. പരിശീലനത്തിൽ മികവു പുലർത്തുന്നവർക്ക് ദീർഘകാല പരിശീലനം ലഭ്യമാക്കുകയാണ് അക്കാദമി ലക്ഷ്യമിടുന്നത്.
സന്തോഷ് ട്രോഫി താരവും കേരള പോലീസ് ടീം അംഗവുമായ വിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ആർ. രാജേഷ് അധ്യക്ഷനായി. മുൻകാല ഫുട്ബോൾ താരങ്ങളായ എം.എ. തോമസ്, സി.ഒ. ജോൺ എന്നിവരെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പ്രിൻസി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി.സി. അയ്യപ്പൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാഖി സുരേഷ്, മോഹിനി കുട്ടൻ, മോളി തോമസ്, കെ.എൻ. രാജേഷ്, സ്കൂൾ മാ നേജർ സി.എ. ഷാജി, പ്രിൻസിപ്പൽ ഐ. ജയ, പ്രധാനാധ്യാപിക എം.പി. മാലിനി, ചീഫ് കോ-ഒാർഡിനേറ്റർ കെ. കൃഷ്ണകുമാർ, കായികാധ്യാപകൻ ജിബി വി. പെരേപ്പാടൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ മാള സെന്റ് ് ആന്റണീസ് എച്ച്എസ്എസ് ജേതാക്കളായി.