വർണാഭം, ഒാണാഘോഷം
1453780
Tuesday, September 17, 2024 1:51 AM IST
അന്തേവാസികൾക്കൊപ്പം
ഓണാഘോഷം
വടക്കാഞ്ചേരി: ആക്ട്സ് വടക്കാഞ്ചേരിയും സുഹൃദ്സംഘം യുഎഇയും സംയുക്തമായിപങ്ങാരപ്പിള്ളി ശാന്തിഭവനിലെ അന്തേവാസികൾക്കൊപ്പം ഓണാഘോഷം സംഘടിപ്പിച്ചു. വിനോദയാത്രയും സംഗീതസായാഹ്നവും ഓണസദ്യയും ഉൾപ്പെടെ ഒരു ദിവസം നീണ്ടുനിന്ന ആഘോഷമാണ് സംഘടിപ്പിച്ചത്. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഓണക്കോടികൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ആക്ട്സ് രക്ഷാധികാരി അജിത് കുമാർ മല്ലയ്യ, ആക്ടസ് പ്രസിഡന്റ്് വി.വി. ഫ്രാൻസിസ്, ട്രഷറർ വി. അനിരുദ്ധൻ, സുകൃതസംഘം ഭാരവാഹി ഷമീർ, മദർ സിസ്റ്റർ ക്ലാരിസ് തുടങ്ങിയവർ പങ്കെടുത്തു.
പുന്നയൂർക്കുളം: കുന്നത്തൂർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷപരിപാടികൾ നടത്തി. സാസ്കാരിക കേന്ദ്രത്തിൽ നടത്തിയ ചടങ്ങ് ചെയർമാനും സഹകരണ ബാങ്ക് പ്രസിഡന്റുമായ പി. ഗോപാലൻ ഉദ് ഘാ ടനം ചെയ്തു. ഉമ്മർ അറക്കൽ ഓണസന്ദേശം നൽകി.
അമേരിക്കൻ മലയാളി സാഹിത്യകാരൻ അബ്ദുൾ പുന്നയൂർക്കുളം, സാഹിത്യ സമിതി പ്രസിഡന്റ് കെ. ബി. സുകുമാരൻ, വായോമിത്ര ക്ലബ് സെക്രട്ടറി വേണുഗോപാൽ കറുത്തേടത്ത്, സുരേഷ് താണിശേരി, സജീവ് കരുമാലിക്കൽ, മോനിഷ വിനോദ്, എന്നിവർ ആശംസകൾ നൽകി.
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. പൂക്കളം, വടംവലി , തിരുവാതിരക്കളി തുടങ്ങിയ മത്സരങ്ങൾ നടന്നു. പായസവിതരണവും കലാപരിപാടികളും ഉണ്ടായിരുന്നു. ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. ഡെറിൻ അരിമ്പൂർ അധ്യക്ഷനായിരുന്നു.
നൂറാം പൊന്നോണനിറവിൽ
ചിറളയം എച്ച്സിസിജി
യുപി സ്കൂൾ
കുന്നംകുളം: ചിറളയം എച്ച്സിസിജിയുപി സ്കൂളിന്റെ നൂ റാം ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. സെന്റിനറി കമ്മിറ്റി ചെയർമാൻ സി.കെ. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ജാസിൻ.പി. ജോബ് അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ അൻസ ജോസ് അർഹരായ 100 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ് തു. വിദ്യാലയത്തിലെ നൂറോളം വിദ്യാർഥികൾ അവതരിപ്പിച്ച മെഗാതിരുവാതിര വേറി ട്ട കാഴ്ചയായി. കുട്ടികളുടെ വർണാഭമായ വിവിധ കലാ പരിപാടികളും അരങ്ങറി. അധ്യാപക പ്രതിനിധി അന്ന ജോ യ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു. എല്ലാവിദ്യാർഥികൾക്കും ഓണസദ്യയും പായസവും നൽകി.
ഹരമായി കണ്ടത്തിലെ ഓട്ടമത്സരം
എരുമപ്പെട്ടി: എയ്യാലിൽ ഒാണ ത്തോടനുബന്ധിച്ചുനടന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി എയ്യാൽ -ആദൂർ കുണ്ട്തോട് പാടശേഖരത്തിലെ കണ്ടത്തിൽ ഓട്ടമത്സരം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ അദൂർ ഉദ് ഘാടനം ചെയ്തു. മത്സരത്തിൽ 50 പേർ പങ്കെടുത്തു.
എം.ജി. ഹരി ഒന്നാംസ്ഥാനവും കെ.ആർ. ആദർശ് രണ്ടാം സ്ഥാനവും നേടി. എ.സി. അഖിൽ, എ.എസ്. സുബിൻ, കെ.വി. അഭിഷേക്, പ്രിയൻ എയ്യാൽ, എ.വി. സുകുമാരൻ, വി.എസ്. നിഖിൽ, എ.വി. ബാലൻ, കെ.ജി. ഷനോജ്, എ.ബി. ബിജിഷ് തുടങ്ങിയവർ മത്സരത്തിനു നേതൃത്വം നൽകി.