പോക്സോ കേസിൽ 63 കാരൻ പിടിയിൽ
1453515
Sunday, September 15, 2024 5:21 AM IST
കൊടുങ്ങല്ലൂർ: പോക്സോ കേസിൽ 63 കാരനെ അറസ്റ്റ് ചെയ്തു. ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയായ എറിയാട് പുന്നക്കൽ വീട്ടിൽ അഷറഫി(63)നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പേബസാറിലുള്ള ബേക്കറിയിൽ മാതാപിതാക്കളോടൊപ്പം സാധനങ്ങൾ വാങ്ങാൻ വന്ന ബാലികയെ കടയുടമയുടെ ബന്ധുവായ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇൻസ്പെക്ടർ അരുൺ ബി.കെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സാലിം, സെബി, ശ്രീകല, സിപിഒ മാരായ ഗിരീഷ്, സജിത്ത്, വിനീത്, ഷിജു, ബിനിൽ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.