വയനാടിന് കൈത്താങ്ങ്
1444960
Thursday, August 15, 2024 1:17 AM IST
അമ്മാടം ബാങ്ക് 11 ലക്ഷം കൈമാറി
ചേർപ്പ്: വയനാട് ദുരന്തബാധിതർക്കു കൈത്താങ്ങായി അമ്മാടം സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 11 ലക്ഷം നൽകി. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ. രാധാകൃഷ്ണൻ എംപി പ്രസിഡന്റ് സെബി ജോസഫ് പെല്ലിശേരിയിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി.
തൃശൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോയ് ഫ്രാൻസിസ്, അമ്മാടം ബാങ്ക് വൈസ് പ്രസിഡന്റ് സുഭാഷ് മാരാത്ത്, സുധീർ ചക്കാലപ്പറന്പിൽ, ഭോജൻ കാരണത്ത്, വി.വി. സാജൻ, മനോജ് പണിക്കശേരി, വനജ രാജൻ പൂവത്തിങ്കൽ, ഷക്കീർ ചിറവരന്പത്ത്, ഇ.ആർ. ജിഷ്രാജ്, ബീന ഗോവിന്ദൻ മാരത്ത്, പി.എസ്. വനജലക്ഷമി എന്നിവർ പ്രസംഗിച്ചു.
ദുരിതബാധിതർക്കു
കൈത്താങ്ങായി സ്കൂളുകൾ
പെരിങ്ങോട്ടുകര: വയനാട്ടിലെ ദുരിതബാധിതർക്കു സഹായമെത്തിക്കാൻ നെഹ്റു സ്റ്റഡി സെന്റർ ആൻഡ് കൾച്ചറൽ ഫോറം ചെമ്മാപ്പിള്ളി കെഎൻ കോംപ്ലക്സിൽ ആരംഭിച്ച കളക്ഷൻ സെന്ററിലേക്കു ചെമ്മാപ്പിള്ളി എഎൽപിഎസ് വിദ്യാർഥികൾ ശേഖരിച്ച തുക സ്കൂൾഅസംബ്ലിയിൽ പ്രധാനധ്യാപിക കെ.പി. ബിന്ദു കൈമാറി. സ്വന്തം കാശുകുടുക്കകൾ പൊട്ടിച്ച തുക ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു നൽകിയ എൽകെജി വിദ്യാർഥി വർണവ്, നാലാംക്ലാസ് വിദ്യാർഥി ആദിദേവ് എന്നിവരെ ചടങ്ങിൽ നെഹ്റു സ്റ്റഡി സെന്റർ ആൻഡ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് അനുമോദിച്ചു.
സെറാഫിക് ഗേൾസ് ഹൈസ്കൂൾ സമാഹരിച്ച തുക ഹെഡ്മിസ്ട്രസ് സിസ്റ്റർ ടെസിൻ, എംപിടിഎ പ്രസിഡന്റ് കീർത്തി സ്റ്റാൻലി എന്നിവർ ചേർന്ന് നെഹ്റു സ്റ്റഡി സെന്റർ ആൻഡ് കൾച്ചറൽ ഫോറം ഭാരവാഹികൾക്കു കൈമാറി. ഓഗസ്റ്റ് ഒന്നുമുതൽ ഇന്നുവരെ കളക്ഷൻ സെന്ററിൽ ശേഖരിക്കുന്ന അവശ്യവസ്തുക്കൾ തിങ്കളാഴ്ച ദുരിതമേഖലയിലേക്കു കൊണ്ടുപോകുമെന്നു ഭാരവാഹികൾ പറഞ്ഞു.
ഏനാമാവ്: വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കായി ഏനാമാക്കൽ സെന്റ്് ജോസഫ് ഹൈസ്കൂളിലെ വിദ്യാർഥികൾ കൈകോർത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികൾ അരലക്ഷം രൂപ നൽകി. സ്കൂളിലെ ഓപ്പൺ അസംബ്ലിയിൽ വച്ച് വിദ്യാർഥികൾ വഴി ശേഖരിച്ച 50,031 രൂപ സ്കൂൾ മാനേജർ ഫാ.ജെയ്സൻ തെക്കുംപുറം വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്് കൊച്ചപ്പൻ വടക്കന് കൈമാറി.
പിടിഎ പ്രസിഡന്റ്് ജോസ് വാവേലി, പ്രധാന അധ്യാപകൻ ജോഷി പോൾ, മദർ പിടിഎ പ്രസിഡന്റ്് മുനീറ സുഹൈൽ, വൈസ് പ്രസിഡന്റ് ജോളി സ്റ്റീഫൻ, അധ്യാപകരായ സോഫി റാഫി, അജിതറോയ്, സി.ജെ. ജിസ്മി, കെ.കെ. ഫ്രാൻസിസ്, കെ. എൽ. സോജൻ എന്നിവർ സംസാരിച്ചു.
ചേംബർ ഓഫ് കോമേഴ്സ്
ഗുരുവായൂർ: ചേംബർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ പെട്ട 80 കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങൾ വിതരണം ചെയ്തു.
മേപ്പാടി സെന്റ്് ജോസഫ് യുപി സ്കൂളിലെ ക്യാമ്പിലെത്തി ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ്് പി.വി. മുഹമ്മദ് യാസീൻ, സെക്രട്ടറി അഡ്വ. രവി ചങ്കത്ത്, ട്രഷർ ആർ.വി. റാഫി, പി.എം. അബ്ദുൾ റഷീദ്, പി.എസ്. സുനിൽകുമാർ, ഒ.വി. രാജേഷ് എന്നിവർ വയനാട്ടിലെ ക്യാമ്പിൽ നേരിട്ടെത്തി ക്യാമ്പിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് സാധനങ്ങൾ കൈമാറി.