പുലിക്കളി സംഘങ്ങൾ ഇന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ കാണും
1444661
Wednesday, August 14, 2024 12:04 AM IST
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾ ഇന്ന് തൃശൂരിലെത്തു ന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാലോണനാളിലെ പുലിക്കളി വേണ്ടെന്നു വെച്ച തീരുമാനം തങ്ങൾക്ക് സാന്പത്തിക പ്രതിസന്ധി സൃഷ്ടിച്ച കാര്യം സംഘങ്ങൾ കേ ന്ദ്രമന്ത്രിയെ അറിയിക്കും. കഴിഞ്ഞവർഷം ലഭിച്ച കേന്ദ്രസഹായം ഇത്തവണ പൂർണമായും ലഭിക്കുകയാണെങ്കിൽ ആർഭാടം കുറച്ച് പുലിക്കളി നടത്താമെന്ന് സംഘങ്ങൾ ആലോചിക്കുന്നുണ്ട്.
ഏറെ ചെലവു വരുന്ന ടാബ്ലോ കൾ ഒഴിവാക്കാനും ഓരോ ടീമിലെയും പുലികളുടെ എണ്ണം 51ൽ നിന്ന് മുപ്പതാക്കി ചുരുക്കാനുമാണ് ആലോചന. കേന്ദ്രസഹായം കിട്ടുകയാണെങ്കിൽ ഇത് സാധ്യമാകുമെന്നാണ് പറയുന്നത്.
പുലിക്കളി വേണ്ടെന്നുവച്ച തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മേയർക്ക് നിവേദനംനൽകിയിരുന്നു. സംഘങ്ങളെ അടിയന്തരമായി ചർച്ചയ്ക്ക് വിളിക്കാമെന്ന് മേയർ പറഞ്ഞിട്ടുണ്ട്.