മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ലേ​ക്ക് വാ​ഹ​നം​ന​ൽ​കി
Tuesday, August 13, 2024 1:48 AM IST
വ​ല​പ്പാ​ട്: മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടി​ബി സെ​ന്‍റ​റി​ലേ​ക്ക് വാ​ഹ​നം​ന​ൽ​കി. ആ​റ​ര​ല​ക്ഷം രൂ​പ​യു​ടെ ഇ​ക്കോ വാ​ഹ​ന​മാ​ണ് സെ​ന്‍റ​റി​ലേ​ക്ക് ന​ൽ​കി​യ​ത്.

മ​ണ​പ്പു​റം ഫി​നാ​ൻ​സി​ന്‍റെ സ​രോ​ജി​നി പ​ദ്മ​നാ​ഭ​ൻ സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി വി.​പി. ന​ന്ദ​കു​മാ​ർ, ഡി​സ്ട്രി​ക്ട് ടി​ബി ഓ​ഫീ​സ​ർ ഡോ. ​അ​ജ​യ രാ​ജ​ന് താ​ക്കോ​ൽ​കൈ​മാ​റി. ച​ട​ങ്ങി​ൽ മ​ണ​പ്പു​റം ഫി​നാ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​സു​മി​ത ന​ന്ദ​ൻ, മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ ജോ​ർ​ജ് ഡി. ​ദാ​സ്, ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ർ​ജ് മൊ​റേ​ലി, പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​പി. സ​ജീ​വ്കു​മാ​ർ, ചാ​വ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ ടി.​പി. കി​ഷോ​ർ, പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷ​ഹീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.