വെറ്ററൻസ് സെവൻസ് ഫുട്ബോൾ: ലെജൻഡ്സ് എരുമപ്പെട്ടി ജേതാക്കൾ
1444436
Tuesday, August 13, 2024 1:48 AM IST
എരുമപ്പെട്ടി: ലെജൻഡ്സ് എരുമപ്പെട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന വെറ്ററൻസ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഒമേഗ വിയ്യൂരിനെ പരാജയപ്പെടുത്തി ലെജൻഡ്സ് എരുമപ്പെട്ടി ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനദാനം ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർ ആഷിക് കരിയന്നൂർ നിർവഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീമംഗം ഷെഫീക്ക് പാത്രമംഗലം, സ്കൂൾ കായിക അധ്യാപകരായ മുഹമ്മദ് ഹനീഫ, എ.എ അബ്ദുൾ മജീദ്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് കെ.കെ. ഹമീദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
എരുമപ്പെട്ടി യുണൈറ്റഡ് സ് പോർട്സ് ഹബിൽ നടന്ന ടൂർണമെന്റ് സന്തോഷ് ട്രോഫി
മുൻ ഗുജറാത്ത് ടീം ക്യാപ്റ്റൻ മണി പാഴിയോട്ടുമുറി ഉദ്ഘാടനം ചെയ്തു.
ഷംസുദീൻ കരിയന്നൂർ, വിജീഷ് മങ്ങാട്, ജലീൽ കടങ്ങോട്, ഷോബി മങ്ങാട്, സജീഷ് എരുമപ്പെട്ടി, സന്തോഷ് കരിയന്നൂർ, ഗിരീഷ് വെള്ളറക്കാട്, ദീപക് കടങ്ങോട്, രാഹുൽ എരുമപ്പെട്ടി എന്നിവർ നേതൃത്വം നൽകി.