അമ്മാടത്ത് വിദ്യാർഥികളെ കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന; യുവാവു പിടിയിൽ
1444160
Monday, August 12, 2024 1:42 AM IST
ചേർപ്പ്: എംഡിഎംഎയുമായി ഗുരുവായൂർ സ്വദേശിയായ യുവാവ് അമ്മാടത്ത് പോലീസ്പിടിയലായി. ഗുരുവായൂർ മാണിക്കത്തുപ്പടി പയ്യപ്പാട് ആദർശ് (19) ആണ് ചേർപ്പ് പോലീസിന്റെ പിടിയിലായത്. അമ്മാടത്തും പരിസര പ്രദേശങ്ങളിലും വിദ്യാർഥികൾക്കു വില്പന നടത്താൻ കൊണ്ടുവന്ന 5.38 ഗ്രാം എംഡിഎംഎ ആവശ്യക്കാർക്ക് കൈമാറുന്നതിന് കാത്തുനിൽക്കുന്ന സമയത്താണു പോലീസിന്റെ പിടിയിലായത്.
ഡിവൈഎസ്പിമാരായ ഉല്ലാസ്കുമാർ, കെ.ജി. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർപ്പ് എസ്ഐ ശ്രീലാൽ, ഗിരീഷ്, കെ. അജിത്, പി. ജയകൃഷ്ണൻ,ടി ആർ.ഷൈൻ, പി. എക്സ് സോണി, കെ. ജെ. ഷിന്റോ, വി.സൂരജ്, ദേവ് ഡാൻസാഫ്, പ്രദീപ്, ഫൈസൽ, എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ വില്പന നടത്തുന്നത് ആർക്കൊക്കയാണെന്നും ആവശ്യക്കാരെ കേന്ദ്രീകരിച്ചും പോ ലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മാടം, കോടന്നൂർ, വെങ്ങിണിശേരി മേഖലകളിൽ മയക്കുമരുന്ന് വില്പന വ്യാപകമാകുന്നതായി നാട്ടുകാർ ആരോ
പിച്ചു.